പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും ഉറങ്ങുന്നത് വെറും രണ്ടു മണിക്കൂർ മാത്രമാണെന്നും അതുകൂടി ഒഴിവാക്കി 24 മണിക്കൂറും രാജ്യത്തിനായി ഉണർന്നിരിക്കാനുള്ള പരീക്ഷണം നടത്തി വരികയാണെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. കോലാപൂർ നോർത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പാട്ടീലിന്റെ പരാമർശം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. ബാക്കി 22 മണിക്കൂറും രാജ്യത്തിനായി പ്രവർത്തിക്കുന്നു. എന്നാൽ ഇപ്പോൾ തീരെ ഉറങ്ങാതിരിക്കാനായി പരീക്ഷണം നടത്തുകയാണ്. പ്രധാനമന്ത്രി ഒരോ നിമിഷവും രാജ്യത്തിനായി പ്രവർത്തിക്കുന്നു’– പാട്ടീൽ പറഞ്ഞു.
വളരെ കാര്യക്ഷമമായാണ് പ്രധാനമന്ത്രി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനാണെന്നും പാട്ടീൽ പറഞ്ഞു.