പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ബോണസ് പോയിന്റിനായി നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്ന കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ വൻ തിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനെതിരെ രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തി. കോവിഡ് വ്യാപനം കൂടിയ ജില്ലകളാണ് കോഴിക്കോടും മലപ്പുറവും. ഇൗ സമയത്ത് ആസൂത്രണമില്ലാതെ സർട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചതിനെതിരെ സ്പോർട്സ് കൗൺസിൽ രംഗത്തുവന്നു.