ഗോവയുടെ പുതിയ ഗവർണറായി പി.എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവ രാജ്ഭവനിൽ വ്യാഴാഴ്ച 11 മണിക്ക് നടന്ന ചടങ്ങിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തെ 33–ാമത് ഗവർണറാണ് ശ്രീധരൻ പിള്ള.
മുൻപ് മിസോറാം ഗവർണറായിരുന്നു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹർ ഹസ്നോക്കർ, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ബിജെപി ഗോവ സംസ്ഥാന അധ്യക്ഷൻ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എംഎൽഎമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.