റെക്കോർഡ് വേഗത്തിൽ പരീക്ഷണയോട്ടം നടത്തി വന്ദേഭാരത് 2 എക്സ്പ്രെസ് ട്രെയിൻ. രാജസ്ഥാനിലെ കോട്ട–നഗ്‌ഡ സെക്ഷനിലാണ് പരീണയോട്ടം നടത്തിയത്. 120 മുതൽ 180 വരെയുള്ള വേഗങ്ങളിൽ വന്ദേഭാരത് 2 ട്രെയിൻ പരീക്ഷണയോട്ടം നടത്തി എന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചത്. ന്യൂഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് വന്ദേഭാരത് എക്സ്പ്രെസിന്റെ പരീക്ഷണയോട്ടം 2019 ൽ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടത്തിന്റെ പരീക്ഷണയോട്ടമാണ് ഇപ്പോൾ നടത്തിയത്. പൂര്‍ണ സജ്ജമായി ഓടിതുടങ്ങിയാല്‍ ഇന്ത്യയില്‍ ഏറ്റവും വേഗമുള്ള ട്രെയിനായിരിക്കും വന്ദേഭാരത്.