തലശ്ശേരി മേലൂരിൽ ആർഎസ്‌എസ്-സിപിഎം സംഘർഷം. രണ്ടു പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ മേലൂർ തൃക്കൈകുട തറയ്ക്ക് സമീപം പാളയത്തിൽ വീട്ടിൽ ധനരാജിനെ (33) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റ സിപിഎം പ്രവർത്തകൻ മേലൂർ ചോനമ്പത്തു വീട്ടിൽ മനീഷിനെ (37) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30നാണു സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.