തബ്ലീഗ് ജമാഅത്തിന് നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. തബ്ലീഗ് ജമാഅത്ത് രാജ്യത്തിന് ആപത്താണെന്നും ഇത് തീവ്രവാദത്തിലേക്കുള്ള കവാടമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ നിരോധനമേർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടി വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്തണമെന്നും സൗദി അറിയിപ്പ് നൽകിയിട്ടുണ്ട്.
His Excellency the Minister of Islamic Affairs, Dr.#Abdullatif Al_Alsheikh directed the mosques' preachers and the mosques that held Friday prayer temporary to allocate the next Friday sermon 5/6/1443 H to warn against (the Tablighi and Da’wah group) which is called (Al Ahbab)
— Ministry of Islamic Affairs 🇸🇦 (@Saudi_MoiaEN) December 6, 2021
സൗദി ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കൂടി അറിയിച്ചിരിക്കുന്നത്.സംഘടനയുടെ പ്രവർത്തനം അപകടകരവും ആളുകളെ വഴിതെറ്റിക്കുന്ന തരത്തിലുമാണ്. തീവ്രവാദത്തിലേക്കുള്ള ഒരു കവാടം കൂടിയാണ് ഇതെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം പറയുന്നു. ഇത്തരം ഗ്രൂപ്പുകൾ സമൂഹത്തിന് ആപത്താണെന്നും തബ്ലീഗ് ജമാഅത്തും ദഅവാ ഗ്രൂപ്പ് അടക്കമുള്ള സംഘടനകളെ സൗദി അറേബ്യയിൽ നിരോധിച്ചതായും ഇസ്ലാമികകാര്യ മന്ത്രാലയം ട്വിറ്ററിൽ കൂടി വ്യക്തമാക്കി.