സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്ന് കോടതി
75 വർഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ ചോദ്യം. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായും റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടേതാണ് നിരീക്ഷണം. ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനു ശേഷവും ഈ നിയമം ആവശ്യമാണോ എന്നാണ് കോടതിയുടെ ചോദ്യം. ഈ നിയമത്തിന്‍റെ ദുരുപയോഗ സാധ്യതയും കോടതി ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹ നിയമത്തെ ചോദ്യംചെയ്ത് നിരവധി ഹരജികൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് കേൾക്കുമെന്നും കോടതി വ്യക്തമാക്കി.