മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂർ എംപി. താൻ വികസനത്തിനു വേണ്ടി നിൽക്കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുകയാണ്. ഇതു നല്ല കാര്യമാണെന്നും ലുലു മാൾ ഉദ്ഘാടന വേദിയിൽ ശശി തരൂർ വ്യക്തമാക്കി.
നേരത്തെ സിൽവർലൈനിനെതിരായ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു നൽകിയ നിവേദനത്തിൽ തരൂർ ഒപ്പിടാത്തത് വിവാദമായിരുന്നു. വിശദമായി പഠിക്കാതെ സിൽവർലൈനിനെ എതിർക്കാനാകില്ലെന്നാണ് തരൂർ പറഞ്ഞത്. പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതൽ സമയം വേണമെന്നാണ് നിലപാട്. നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.