ഇ–ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും ട്രോളുകളും നിറയുകയാണ്. വാർത്ത കേട്ട് നിരാശയിലായ വ്ലോഗർ സഹോദരങ്ങളുടെ ആരാധകർ സഹായത്തിനായി വിളിച്ചവരിൽ കൊല്ലം എംഎൽഎ മുകേഷും സുരേഷ് ഗോപി എംപിയും ഉൾപ്പെടും.
പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ–ബുള്‍ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നും, സര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് ‘പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നാണ് താരം മറുപടി കൊടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും അദ്ദേഹം പറയുന്നു.
അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണമായിരുന്നു ഇതിന്റെ ഹൈലൈറ്റ്. ‘എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാൻ ചാണകമല്ലേ എന്നായിരുന്നു താരം മറുപടി കൊടുത്തത്. ചാണകം എന്നു കേട്ടാലേ ചിലർക്ക് അലര്‍ജി അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.