കെഎസ്ആർടിസി ബെംഗളുരു സർവീസുകൾ ഞായറാഴ്ച മുതൽ: മന്ത്രി ആന്റണി രാജു
കേരളത്തിൽനിന്ന് ബെംഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽനിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. ...