അഫ്ഗാനിസ്താന്‍ പിടിച്ചടക്കി കൊണ്ടിരിക്കുന്ന താലിബാന്‍ രാജ്യത്തെ സ്ത്രീകളെ തങ്ങളുടെ പോരാളികളെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പിടിച്ചെടുത്ത പ്രദേശങ്ങളിലെ അഫ്ഗാന്‍ സൈനികരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണക്കാര്‍ക്കു നേരെയും ഇവര്‍ ആക്രമണം നടത്തുന്നു. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ തലസ്ഥാനമായ കാബൂളിലേക്ക് പാലായനം ചെയ്യുകയാണ്. അവിവാഹിതരായ സ്ത്രീകളെ തങ്ങളുടെ പോരാളികളെക്കൊണ്ട് താലിബാന്‍ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന താലിബാന്‍ സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് താലിബാന്റെ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.
പിടികൂടുന്ന സൈനികരെ താലിബാന്‍ വധിക്കുന്നതായി കാബൂളിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും യുദ്ധകുറ്റം ചുമത്തപ്പെടുമെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിലെ 12 പ്രവിശ്യാ തലസ്ഥാനങ്ങള്‍ ഇതിനോടകം കീഴടക്കിയ താലിബാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും കീഴ്പ്പെടുത്തിയിരുന്നു.