സംസ്ഥാനത്ത് കൂടുതൽ കോവിഡ് ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സിനിമ തിയറ്ററുകൾ ഒക്ടോബർ 25ന് തുറക്കും. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. എസി പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. സെക്കൻഡ് ഷോയ്ക്കും അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
കോളജുകൾ പൂർണമായി തുറക്കാനും തീരുമാനമായി. ഒക്ടോബർ 18 മുതൽ കോളജുകളിൽ എല്ലാ ക്ലാസുകളും തുടങ്ങും. എല്ലാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കാം. വിദ്യാർഥികൾക്കും അധ്യാപകർക്കും രണ്ടു ഡോസ് വാക്സീന്‍ നിർബന്ധമാണ്. വിവാഹച്ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം. ഗ്രാമസഭകൾ ചേരാനും അനുമതിയായി. ഗ്രാമസഭകളിൽ 50 പേർക്ക് പങ്കെടുക്കാം.