വാക്‌സിന്‍ എടുത്തവര്‍ക്കായി വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സിയാല്‍ അധികൃതര്‍. ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പമുള്ള സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘ആര്‍.ടി.പി.സി.ആര്‍. പരിശോധന സംബന്ധിച്ച് നേരത്തേയുള്ള മാനദണ്ഡങ്ങള്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല. എല്ലാ യാത്രക്കാരും പുറപ്പെടുന്ന രാജ്യത്തു നിന്നും ഇവിടെ എത്തിയ ശേഷവും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്യണം’ – സിയാല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദേശത്തു നിന്ന് വരുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടത്. ഇവിടെ എത്തിയ ശേഷം വിമാനത്താവളത്തിലും ടെസ്റ്റ് ചെയ്യും. നെഗറ്റീവായാലും ഏഴു ദിവസം ക്വാറന്റൈനും നിര്‍ബന്ധമാണ്. തുടര്‍ന്നുള്ള ഏഴു ദിവസം സ്വയം നിരീക്ഷണവും നിര്‍ദേശിച്ചിട്ടുണ്ട്.