കൊടകര കവർച്ചാ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തൃശുർ ജില്ല സെഷൻസ് കോടതി തള്ളി. ജയിലില്‍ കഴിയുന്ന 12-ാം പ്രതിയായ അബ്ദുള്‍ ബഷീർ , 16-ാം പ്രതിയായ അബ്ദുള്‍ റഷീദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ കേസന്വേഷണത്തില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയബന്ധമുള്ള കേസായതിനാല്‍ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാനിടയുണ്ടെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിച്ചു.
കുഴല്‍പ്പണം കടത്തുന്നവരെ കൊള്ളയടിക്കുന്ന വിവിധ കേസുകളിലെ പ്രതികളാണ് ഹര്‍ജിക്കാരെന്നും, അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന് റ നിലപാട്.