കൈവെട്ടു കേസിലെ പ്രതിയായിരുന്ന തമർ അഷറഫിന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേരേ കയ്യേറ്റം. അഞ്ഞൂറോളം എസ്‍ഡിപിഐ പ്രവർത്തകർ ഉദ്യോഗസ്ഥരെയും പൊലീസിനെയും തടഞ്ഞുവയ്ക്കുകയും ചെയ്തു. ഡിവൈഎസ്പി ഉൾപ്പെടെ പത്തു പൊലീസ് ഉദ്യോഗസ്ഥരാണ് ഇഡി സംഘത്തിനൊപ്പമുണ്ടായിരുന്നത്.
സംഘത്തിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ് കയ്യേറ്റം ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി. അന്വേഷണ സംഘം കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടിട്ടും വിട്ടു നൽകിയില്ലെന്ന് ആരോപണമുണ്ട്.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നത് തമർ അഷറഫാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഗൂഢാലോചനക്കേസിൽ കൂടി പ്രതി ചേർത്ത്, ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.