യു.എസ് പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.
കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ പോര് കനക്കുന്നതിനിടെ പ്രകോപനപരമായ നീക്കങ്ങളുമായി ട്വിറ്റര്‍. ഒരു മണിക്കൂര്‍ സമയമാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ടിന് ട്വിറ്റര്‍ പൂട്ടിട്ടത്. രവിശങ്കര്‍ പ്രസാദ് തന്നെയാണ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.
യു.എസ് പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷം വിലക്ക് നീക്കി. ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.