യുഎഇയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് രാജ്യത്ത് ആറു മാസം വരെ താമസിക്കാൻ കഴിയുന്ന തരത്തിൽ പുതിയ ഭരണപരിഷ്കാരങ്ങൾ ഉടൻ ഉണ്ടാകുമെന്നു പ്രഖ്യാപനം. ജോലിയിൽ നിന്നു പിരിച്ചു വിട്ട ജീവനക്കാർ 30 ദിവസത്തിനകം രാജ്യം വിടണമെന്നാണു നിലവിലെ നിയമം. എന്നാൽ ജോലി നഷ്ടപ്പെടുന്നവർക്ക് മൂന്നു മുതൽ ആറു മാസം വരെ രാജ്യത്തു തുടരാമെന്ന തരത്തിൽ ഇളവുകൾ അനുവദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. യുഎഇയിൽ മറ്റൊരു ജോലി നേടാൻ ശ്രമിക്കുന്നവർക്ക് ഈ പ്രഖ്യാപനം വലിയൊരു ആശ്വാസമാകും. യുഎഇയെ സംബന്ധിച്ചിടത്തോളം കഴിവുള്ള ജീവനക്കാരെ രാജ്യത്തു തന്നെ നിലനിർത്തുന്നതിന് ഇതു സഹായകമാകും