മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. കേരളത്തിലെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണു സൂചന. സുധീരനെ കാണാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെ അംഗത്വം സുധീരൻ രാജിവച്ചതിന് പിന്നാലെയാണ് എഐസിസി അംഗത്വവും സുധീരൻ രാജിവയ്ക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കം സുധീരന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.