മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി വിദ്യ ബാലന്‍. നല്ല തിരക്കഥകളുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണ്. നേരത്തേ മലയാളത്തില്‍ നിന്ന് വിഷമിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പ്രശ്‌നമല്ല. കാരണം മലയാളത്തില്‍ മികച്ച സിനിമകള്‍ വരുന്നുണ്ട്- വിദ്യ പറഞ്ഞു.
ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തെക്കുറിച്ചും വിദ്യ മനസ്സു തുറന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അച്ഛന്‍ കഥാപാത്രത്തെ വില്ലനായി താന്‍ കാണുന്നില്ലെന്ന് വിദ്യ പറഞ്ഞു. ആ കഥാപാത്രം ജനിച്ചു വളര്‍ന്ന സാഹചര്യം അയാളെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതാണെന്ന് വിദ്യ പറഞ്ഞു.