ഐസിസി ടി20 ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 17ന് ആതിഥേയരായ ഒമാനും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്‍റിലെ ഒന്നാം റൗണ്ട് തുടങ്ങുക.
ഈ ടീമുകൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ, സ്കോട്ലൻഡ്‌സ് എന്നീ ടീമുകളും റൌണ്ട് ഒന്നിൽ മാറ്റുരക്കും. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന ടീമുകളായിരിക്കും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക. ഒക്ടോബർ 23ന് അബൂദബിയിൽ ഒന്നാം ഗ്രൂപ്പിൽ ആസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്‍റിലെ സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് അതേ ദിവസം ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍റീസും ദുബൈയിൽ ഏറ്റുമുട്ടും.
പാകിസ്താനെതിരെയാണ് ടൂർണമെന്‍റിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 24ന് ദുബൈയില്‍വെച്ചാണ് പാകിസ്താനെതിരെ ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യയും പാകിസ്താനും കൂടാതെ അഫ്‌ഗാനിസ്ഥാനും ന്യൂസിലാൻഡുമാണ് രണ്ടാം ഗ്രൂപ്പിലുള്ളത്. കൂടാതെ ഒന്നാം റൗണ്ടിൽ നിന്നും യോഗ്യത നേടുന്ന ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും രണ്ടാം ഗ്രൂപ്പിൽ കളിക്കും.
നവംബർ 10ന് അബൂദബിയിലാണ് ആദ്യ സെമിഫൈനൽ നടക്കുക. അടുത്ത ദിവസം ദുബൈയില്‍ രണ്ടാം സെമിഫൈനലും നടക്കും. നവംബർ 14ന് ദുബൈയില്‍ തന്നെയാണ് ഫൈനല്‍.
ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ…
സൂപ്പര്‍ 12, ഗ്രൂപ്പ് 2
ഒക്ടോബര്‍ 24 – ഇന്ത്യ X പാകിസ്താന്‍
ഒക്ടോബര്‍ 31 – ഇന്ത്യ X ന്യൂസിലാന്‍ഡ്
നവംബര്‍ 3 – ഇന്ത്യ X അഫ്ഗാനിസ്ഥാന്‍ നവംബര്‍ 5 – ഇന്ത്യ X ഗ്രൂപ്പ് ബി 1
നവംബര്‍ 8 – ഇന്ത്യ X ഗ്രൂപ്പ് എ2