കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അർഹരാണെന്നും ഇവരെയും പട്ടികയിൽ ഉൾപെടുത്താൻ ഇടപെടുമെന്നും ലുലു ഗ്രൂപ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസുഫലി പറഞ്ഞു. അബൂദബിയിൽ മീഡിയ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്ക് അയക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളിൽ പ്രവാസികളുടെ വിഷയം ഉൾപെടുത്താൻ ഇടപെടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും നോർക്കയുമായും ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.